By Abhimanyu Porkalam
Last updated on 4th January, 2019

മിനിഞ്ഞാന്ന് രാത്രി കോഴിക്കോട് കംഫര്‍ട്ട് സ്റെഷനിലെ ബാത്ത് റൂമില്‍ കയറി കാര്യം സാധിച്ചു കഴിഞ്ഞപ്പോള്‍ വല്ലാത്ത ആശ്വാസം തോന്നി. വയനാടിനു വാരി വിഴുങ്ങിയതും കുടിച്ചതും എല്ലാം ഇവിടെ നിക്ഷേപിച്ചു ഇനി സ്വസ്ഥമായി യാത്ര ചെയ്യാമല്ലോ എന്ന് കരുതി പുറത്തിറങ്ങി. ഞാന്‍ ഇപ്പോള്‍ കയറി ഇറങ്ങിയ കക്കൂസില്‍ പോയാല്‍ ശര്‍ദ്ധിക്കുകയും വേണം, അത്രയ്ക്കുണ്ട് വൃത്തി. അത്യാവശ്യം ആയത് കൊണ്ട് വേറൊന്നും നോക്കിയില്ല. കക്കൂസില്‍ നിന്നപ്പോള്‍ ഞാന്‍ പണ്ട് നവോദയ സ്കൂളില്‍ പഠിക്കുമ്പോള്‍ കക്കൂസില്‍ പല സമയത്തും ഒളിച്ചിരുന്നത് ഓര്‍ത്തു. പുറത്തിറങ്ങി നടക്കുമ്പോള്‍ രമേശന്റെ വിളി വന്നു. "പുതിയ ടോപിക്ക് കിട്ടി, നവോദയന്‍ ബാത്ത് റൂം..."

സ്കൂളില്‍ ലൈബ്രറിയുടെ മുന്പിലായാണ് ബോയ്സ് ആന്‍ഡ്‌ ഗേള്‍സ്‌ ടോയിലറ്റ് സ്ഥിതി ചെയ്യുന്നത്. പുറത്ത് നിരനിരയായി പൈപ്പുകള്‍ ഉണ്ട് .പൈപ്പിന്റെ അപ്പുറത്ത്‌ ആണ് ബാത്ത് റൂമിലേക്കുള്ള വാതില്‍. ആ പൈപ്പില്‍ മിക്കവാറും വെള്ളം ഉണ്ടാകില്ല. ഫ്രീസര്‍ ഒക്കെ വരുന്നതിനു മുന്പ് ആ പൈപ്പ് ആയിരുന്നു ഞങ്ങളുടെ ഫ്രീസര്‍. പൈപ്പ് വായിലാക്കി മുറുക്കെ ഉറിഞ്ചി വലിചാലെ വെള്ളം കിട്ടൂ. ചിലപ്പോഴൊക്കെ 11 മണി ആകുമ്പോള്‍ ആരെങ്കിലും മെസ്സില്‍ നിന്നും ചൂട് വെള്ളം നിറച്ചു സൈക്കിളില്‍ വെച് തള്ളിക്കൊണ്ട് വന്നു തരും. എന്നാലും അത്യാവശ്യ സമയത്ത് വെള്ളം കുടിക്കാന്‍ ആ പൈപ്പ് തന്നെ വേണം.

അസംബ്ലിക്ക് മുന്പും പിന്‍പും ആണ് പൊതുവെ ബാത്ത് റൂമില്‍ ആള്‍ക്കാര്‍ നിറയുന്നത്. മൂത്രമൊഴിക്കാന്‍ നില്‍ക്കുമ്പോള്‍ പിറകില്‍ നിന്നും ചന്തിയില്‍ ഇടിച്ചു മര്യാദയ്ക്ക് മൂത്രമൊഴിക്കാന്‍ സമ്മതിക്കാത്ത സുഹൃത്തുക്കള്‍... അപ്പുറത്ത് നിന്നും എത്തി നോക്കി കണ്ടേ കണ്ടേ എന്ന് പറയുന്ന സുഹൃത്തുക്കള്‍... ചിലപ്പോള്‍ യന്ത്രം സൈടിലെക്ക് പിടിച്ചു അപ്പുറത്ത് മൂത്രമോഴിക്കുന്നവന്‍റെ കാലില്‍ മൂത്രം ഒഴിക്കുന്ന സുഹൃത്തുക്കള്‍... പറയുമ്പോള്‍ വൃത്തികേടായി തോന്നുമെങ്കിലും ആ ജീവിതം ഞങ്ങള്‍ ശരിക്കും മിസ്സ്‌ ചെയ്യുന്നു...

ഒരിക്കല്‍ പവര്‍ കട്ട് സമയത്ത് രാകേഷ് മൂത്രം ഒഴിക്കാന്‍ വന്നു. അവന്‍ തപ്പി പിടിച് കക്കൂസിന്റെ വാതില്‍ തുറന്നു അകത്തേക്ക് ശര്‍ എന്ന് മൂത്രം ഒഴിച്ചു ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അവന്‍റെ മുന്‍പിലെ ഇരുട്ടില്‍ നിന്നും ആരോ ഉറക്കെ പറഞ്ഞു. "ഏത്_______ആണെടാ മൂത്രമൊഴിക്കുന്നത് " അകത്ത് ഉണ്ടായിരുന്നത് റിനൂപ് ആയിരുന്നു. റിനൂപും മൂത്രിക്കാന്‍ കയറിയതായിരുന്നു. മൂപ്പര്‍ ജീന്‍സ് ഇട്ടത് കൊണ്ട് രാകേഷിന്റെ മൂത്രം വീണത് ആദ്യം അറിഞ്ഞില്ല.ജീന്സിലൂടെ ഒഴുകി കാലില്‍ എത്തിയപ്പോള്‍ ആണ് റിനൂപ് ആരോ തന്‍റെ പുറത്ത് മൂത്രം ഒഴിക്കുന്നു എന്ന് മനസിലാക്കിയത്..പിന്നത്തെ പൂരം പറയണ്ടല്ലോ ?

അസംബ്ലിക്ക് മുന്പ് ബാത്രൂമില്‍ കയറി ഷര്‍ട്ട്‌ ഒന്ന് കൂടി പാന്റിന്റെ അകത് തിരുകിയാലെ എല്ലാ ബോയ്സിനും സമാധാനമാകുകയുള്ളൂ. ഷര്‍ട്ട്‌ തിരുകി , സുഹൃത്തിനോട് അഭിപ്രായം ചോദിച്ചാലെ ഒരു സമാധാനം കിട്ടുമായിരുന്നുള്ളൂ.. അസംബ്ലിക്ക് നിന്ന് മടുക്കുമ്പോള്‍ ചിലര്‍ക്ക് മൂത്രം ഒഴിക്കാന്‍ മുട്ടും .അസംബ്ലി കഴിഞ്ഞാല്‍ ഉടന്‍ ഓട്ടമാണ് ബാത്ത് റൂമിലേക്ക്..അങ്ങനെ ഓടുന്ന ഓട്ടത്തിനിടയില്‍ ഒരു സുഹൃത്ത് വീണതും വീണ വീഴച്ചയില്‍ മൂത്രം പോയി എന്ന് അവന്‍ പിന്നീട് പറഞ്ഞതും ................

പല സാറന്മ്മാരെയും പേടിച്ചു അതിനകത്ത് ഒളിച്ചു ഇരുന്നു കളഞ്ഞത് എത്ര സമയമാണ്? ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആണ് കണക്ക് പഠിപ്പിക്കാന്‍ അനിത ടീച്ചര്‍ സ്കൂളിലേക്ക് ട്രാന്‍സ്ഫര്‍ ആയി വരുന്നത്. ഏതോ നിമിഷത്തില്‍ തോന്നിയ ഒരു തോന്നലില്‍ ടീച്ചര്‍ രംഗബോധമില്ലാത്ത കോമാളിയെ കൂട്ട് പിടിച്ചു മടങ്ങി വരാത്ത യാത്രയ്ക്ക് പോയി...ടീച്ചറെ മനസാ ഒന്ന് വണങ്ങാതെ ഇതിനപ്പുറം എഴുതാന്‍ എനിക്ക് പറ്റില്ല. പത്താം ക്ലാസില്‍ 55 മാര്‍ക്ക് വാങ്ങി ഞാന്‍ കണക്ക് പാസായിട്ടുന്ടെങ്കില്‍ അത് ടീച്ചര്‍ ഒരാള്‍ കൊണ്ട് മാത്രമാണ്. കണക്ക് അന്നും ഇന്നും എന്‍റെ ഇഷ്ട്ട വിഷയമാണല്ലോ...കൂട്ടാനും ഗുണിക്കാനും ഹരിക്കാനും അറിയാം എന്നല്ലാതെ ഇന്നും ദശാംശം, സ്ക്വയര്‍ റൂട്ട് എന്നിവ കണ്ടാല്‍ മുട്ട് വിറയ്ക്കും. പുതിയ ടീച്ചര്‍ വരുന്നു എന്ന് കേട്ടപ്പോള്‍ എനിക്ക് പേടിയായി. ടീച്ചറുടെ പിരീഡ് തുടങ്ങുന്നതിനു മുന്പ് ഞാന്‍ ബാത്ത് റൂമില്‍ കയറും . കക്കൂസിന്റെ അകത്ത് ഭിത്തിയും ചാരി ഇരുട്ടില്‍ നില്‍ക്കും.. പിരീഡ് കഴിഞ്ഞാല്‍ മാത്രമേ ഞാന്‍ പുറത്ത് ഇറങ്ങുമായിരുന്നു. അത് വരെ ആ ഇരുട്ടില്‍ ഞാന്‍ ചുമ്മാ നില്‍ക്കും. അങ്ങനെ രണ്ടു ആഴ്ച ഞാന്‍ മുങ്ങി നടന്നു. അവസാനം ജയേഷ്ന്‍റെയും അധീഷിന്‍റെയും ഉപദേശ പ്രകാരമായിരുന്നു ഞാന്‍ കണക്ക് ക്ലാസില്‍ കയറിയത്.

പണിയെടുത്ത് അച്ഛന്‍ ആദ്യമായി വാങ്ങി തന്ന ഒരു വാച് അത് ഞാന്‍ കളഞ്ഞതും അതെ കക്കൂസില്‍ വെച്ചായിരുന്നു. കക്കൂസില്‍ ഇരിക്കുമ്പോള്‍ വാച് അഴിച്ചു പൈപ്പില്‍ ചുറ്റി വെച്ചതായിരുന്നു. ഇറങ്ങിയപ്പോള്‍ എടുക്കാന്‍ മറന്നു. ഒരു പത്ത് മിനിട്ട് കഴിഞ്ഞു വാച് തിരഞ്ഞു വന്നപ്പോള്‍ അത് കൊണ്ട് പോകേണ്ടാവാന്‍ കൊണ്ട് പോയി കഴിഞ്ഞിരുന്നു. അസംബ്ലിയില്‍ അനൌണ്സ് ചെയ്തിട്ടും ഒരു ഗുണമുണ്ടായില്ല...

ചില സദ്‌ ഗുണ സമ്പന്നര്‍ ബാത്ത് റൂമില്‍ പോയാല്‍ അപ്പിയിട്ടു വെള്ളം ഒഴിക്കാതെ ഇറങ്ങി വരും.. പിന്നെ അത് വൃത്തിയാക്കുക എന്നത് പാവം സ്വീപ്പര്‍ ചേട്ടന്റെ ജൊലിയുമായിരിക്കും.

ബാത്ത് റൂം ഓര്‍മ്മകള്‍ക്ക് ഞാന്‍ കതകടയ്ക്കുന്നു ... 29 ഡിസംബറില്‍ ആ കക്കൂസ്, ബാത്ത്റൂം എന്നിവ നമുക്ക് വീണ്ടും പഴയത് പോലെ വൃത്തി കേടാക്കണ്ടേ ?? ഞാന്‍ ഉണ്ട്..നിങ്ങളോ ???

ഓര്‍മ്മക്കുറിപ്പ് : വിനോദ് കെ പി 10th BATCH

http://www.facebook.com/events/521213087896368/

Please like our page..... JAWAHAR NAVODAYA VIDYALAYA. PERIYA , KASARAGOD.

http://www.facebook.com/pages/Silver-Jubilee-Celebrations-2012/247778358659048

All Comments

[[fullname]][[updated_at]]

[[comment]]

Show Older Comments Loading comments...